
തിരുവനന്തപുരം: ക്രിസ്മസിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് വൻ തിരിച്ചടി. കേരളത്തിലേക്ക് സർവീസ് നടത്തുന്ന ഒരു ട്രെയിനിലും കൺഫോംഡ് ടിക്കറ്റ് ലഭ്യമല്ല. മണ്ഡലകാലം ഇന്ന് തുടങ്ങവെ ശബരിമല തീർത്ഥാടനത്തിന് മുൻകൂട്ടി ടിക്കറ്റ് എടുക്കാത്ത യാത്രക്കാരും കുടുങ്ങും. ടൂറിസം സീസൺ കൂടി ആരംഭിച്ചതിനാൽ ഡിസംബർ അവസാനത്തോടെ കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും വലിയ തിരക്കായി. ഈ സാഹചര്യത്തിൽ സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തണമെന്നാണ് യാത്രക്കാർ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
നേത്രാവതി എക്സ്പ്രസ്, എൽടിടി- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, പൂനെ-എറണാകുളം സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളിൽ അടക്കം ടിക്കറ്റ് ഇല്ല. നേത്രാവതി എക്സ്പ്രസിൽ ഡിസംബർ 20 മുതൽ 23 വരെ സ്ലീപ്പർ, തേഡ് എസി ഇക്കണോമി, തേർഡ് എസി, സെക്കൻഡ് എസി എന്നിങ്ങനെ ഒരു ക്ലാസിലും ടിക്കറ്റ് ലഭ്യമല്ല. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതോടെ തത്കാൽ ടിക്കറ്റും ലഭിക്കുന്നതും എളുപ്പമല്ല.
എൽടിടി-തിരുവനന്തപുരം നോർത്ത് എക്സ്പ്രസിൽ ഡിസംബർ 20, 23 തീയതികളിൽ സ്ലീപ്പർ ക്ലാസിൽ യഥാക്രമം 49ഉം 83ഉം ആണ് വെയിറ്റിംഗ് ലിസ്റ്റ്. തേഡ് എസിയിൽ നൂറിനടുത്താണ് സെക്കൻഡ് എസിയിൽ ഡിസംബർ 20, 23 തീയതികളിൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് പോലും ലഭ്യമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |