
വൈക്കം: കണ്ടെയ്‌നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സ്‌ത്രീ മരിച്ചു. തലയോലപ്പറമ്പ് ശ്രീനാരായണ വിലാസം ഉഴുത്തേൽ പ്രമോദിന്റെ ഭാര്യ ആശയാണ് മരിച്ചത്.
വൈക്കം - തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പിന് സമീപം ഇന്ന് ഉച്ചയ്‌ക്ക് 2.30നായിരുന്നു അപകടം. ആശയുടെ ഒപ്പമുണ്ടായിരുന്ന പ്രമോദിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടെയ്‌നറിന്റെ അടിയിൽപ്പെട്ട ആശ തൽക്ഷണം മരിച്ചു. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |