SignIn
Kerala Kaumudi Online
Tuesday, 18 November 2025 1.07 PM IST

ബി.എൽ.ഒ​മാ​രുടെ ജോലി സമ്മർദ്ദം തെറ്റ് നിയമത്തിന്റേതല്ല,​ നടപ്പാക്കലിന്റേത്

Increase Font Size Decrease Font Size Print Page

s

​​കേ​ര​ള​ത്തി​ൽ​ വോട്ടർ പട്ടിക പ​രി​ഷ്ക​ര​ണ​ത്തി​നാ​യി​ (​S​p​e​c​i​a​l​ I​n​t​e​n​s​i​v​e​ R​e​v​i​s​i​o​n​-​ S​I​R​)​ നി​യോ​ഗി​ക്ക​പ്പെ​ട്ട​ ബൂ​ത്ത് ലെ​വ​ൽ​ ഓ​ഫീ​സ​ർ​മാ​ർ​ (​B​L​O​)​ നേ​രി​ടു​ന്ന​ അ​മി​ത​ ജോ​ലി​ഭാ​രം​, ഇക്കഴിഞ്ഞ ദിവസം ക​ണ്ണൂ​രി​ൽ​ ഒ​രു​ ബി.എൽ.ഒ​ ജീ​വ​നൊ​ടു​ക്കി​യ​ സം​ഭ​വ​ത്തോ​ടെ​ വീ​ണ്ടും​ ച​ർ​ച്ചയായി​രി​ക്കു​ക​യാ​ണ്. നി​യ​മ​പ​ര​മാ​യ​ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ നി​റ​വേ​റ്റു​ന്ന​തി​നി​ട​യി​ൽ​ ഒ​രു​ ഉ​ദ്യോ​ഗ​സ്ഥ​ൻ​ അ​നു​ഭ​വി​ക്കു​ന്ന​ മാ​ന​സി​ക​ സ​മ്മ​ർ​ദ്ദ​ത്തി​ന്റെ​ ആ​ഴം​ തു​റ​ന്നു​കാ​ട്ടു​ന്നതാണ് ഈ സംഭവം. നി​യ​മം​ എ​ങ്ങ​നെ​യാ​ണ് ഈ​ ഉ​ദ്യോ​ഗ​സ്ഥ​രെ​ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ത്?​ അ​വ​രു​ടെ​ അ​വ​കാ​ശ​ങ്ങ​ൾ​ എ​ന്തൊ​ക്കെ​യാ​ണ്?​ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം​ സ​മ്മ​ർ​ദ്ദം അനുഭവിക്കേണ്ടിവരുന്നത്?​

ഒ​രു​ സ​ർ​ക്കാ​ർ​ ഉ​ദ്യോ​ഗ​സ്ഥ​ൻ​ ബി.എൽ.ഒ ആ​യി​ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ന്ത്യ​ൻ​ തി​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ങ്ങ​ളു​ടെ​ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. നി​യ​മ​പ​ര​മാ​യ ഒരു നി​ർ​ബ​ന്ധി​ത ക​ട​മ​യാ​ണ് ഇതെന്ന് മറക്കരുത്. ​​തി​ര​ഞ്ഞെ​ടു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ​ ഓ​ഫീ​സ​ർ​ക്ക് ഇ​ല​ക്ട​റ​ൽ​ റോ​ൾ​ ത​യ്യാ​റാ​ക്കു​ന്ന​തി​നും​ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നും​ ആ​വ​ശ്യ​മു​ള്ള​ ഉദ്യോ​ഗ​സ്ഥ​രെ​ നി​യ​മി​ക്കാ​ൻ​ ജനപ്രാതിനിധ്യ നിയമം അ​ധി​കാ​രം​ ന​ൽ​കു​ന്നു​ണ്ട്. ബി.എൽ.ഒ​മാ​രെ​ ഇ​ല​ക്ട​റ​ൽ​ റോ​ൾ​ പു​തു​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന​തി​നാ​യി​ നി​യോ​ഗി​ക്കു​ന്ന​ത് ഈ​ വ​കു​പ്പ് അനുസരിച്ചാണ്. സം​സ്ഥാ​ന​ത്തെ​ ഓ​രോ​ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​വും​ മു​ഖ്യ​ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ​,​ ഇ​ല​ക്ട​റ​ൽ​ റോ​ൾ​ ത​യ്യാ​റാ​ക്കു​ന്ന​തി​നും​ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നും​ വേണ്ടുന്ന സ്റ്റാ​ഫി​നെ​ ല​ഭ്യ​മാ​ക്കാ​ൻ​ സെ​ക്ഷ​ൻ​ 2​9​ അ​നു​ശാ​സി​ക്കു​ന്നു​. അ​തി​നാ​ൽ​ ഈ​ ഡ്യൂ​ട്ടി​ നി​ര​സി​ക്കാ​ൻ​ മ​റ്റു വ​കു​പ്പു​ക​ളി​ലെ​ ജീ​വ​ന​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യി​ ക​ഴി​യി​ല്ല​.

തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​ മേ​ൽ​നോ​ട്ടം​,​ ദി​ശാ​ബോ​ധം​,​ നി​യ​ന്ത്ര​ണം​ എ​ന്നി​വ​ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​നി​ൽ​ നി​ക്ഷി​പ്ത​മാ​ക്കുന്നത് ​​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ആ​ർ​ട്ടി​ക്കി​ൾ​ 3​2​4​ (​1​)​ ആണ്. ക​മ്മിഷ​ൻ​ ന​ൽ​കു​ന്ന​ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ അ​നു​സ​രി​ക്കാ​ൻ​ എ​ല്ലാ​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ബാ​ദ്ധ്യ​ത​യു​ണ്ട്. ക​ണ്ണൂ​രി​ൽ ബി.എൽ.ഒ ആത്മഹത്യ ചെയ്ത സംഭവം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്,​ നി​യ​മം​ അ​നു​ശാ​സി​ക്കു​ന്ന​ ക​ർ​ത്ത​വ്യം​ നി​റ​വേ​റ്റു​ന്ന​തി​നി​ട​യി​ൽ​ ഉ​ദ്യോ​ഗ​സ്ഥ​ർ​ ക​ടു​ത്ത​ മാ​ന​സി​ക​ സ​മ്മ​ർ​ദ്ദ​ത്തി​ലാ​കു​ന്നു​ണ്ട് എ​ന്ന​താ​ണ്. ഇ​തി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന​ നി​യ​മ​പ​ര​മാ​യ​ വൈ​രു​ദ്ധ്യ​ങ്ങ​ൾ​ എന്തെല്ലാമെന്ന് പരിശോധിക്കേണ്ടതുണ്ട്.

സമ്മർദ്ദത്തിനു

പിന്നിൽ


ഉ​ത്ത​ര​വു​ക​ളി​ലെ​ അ​വ്യ​ക്ത​ത​യാണ് ആദ്യത്തെ പ്രശ്നം. ​ബി.എൽ.ഒയ്ക്ക് എസ്.ഐ.ആർ ഡ്യൂ​ട്ടി​ ചെ​യ്യു​ന്ന​ സ​മ​യ​ത്ത് അ​വ​രു​ടെ​ മ​റ്റ് ഔ​ദ്യോ​ഗി​ക​ ജോ​ലി​ക​ളി​ൽ​ നി​ന്ന് '​ഡ്യൂ​ട്ടി​ ഓ​ഫ്" ന​ൽ​കി​ക്കൊ​ണ്ടു​ള്ള​ ഉ​ത്ത​ര​വു​ക​ൾ​ കേ​ര​ള​ സ​ർ​ക്കാ​ർ​ പു​റ​പ്പെ​ടു​വി​ച്ചിട്ടുണ്ട്. ഇതനുസരിച്ച്,​ 20​2​5​ ന​വം​ബ​ർ​ മു​ത​ൽ​ ഡി​സം​ബ​ർ​ നാല് വ​രെ​ ബി.എൽ.ഒ​മാ​ർ​ക്ക് അ​വ​രു​ടെ​ മ​റ്റ് ജോ​ലി​ക​ളി​ൽ​ നി​ന്ന് പൂ​ർ​ണ​മാ​യ​ '​ഡ്യൂ​ട്ടി​ ഓ​ഫ്" ന​ൽ​കി​ എസ്.ഐ.ആറിൽ മാത്രം ശ്ര​ദ്ധ​ കേ​ന്ദ്രീ​ക​രി​ക്കേണ്ടതാണ്.

എന്നാൽ,​ ഈ​ ഉ​ത്ത​ര​വ് നി​ല​വി​ലി​രി​ക്കെ​ പോ​ലും​,​ പ​ല​ ബി.എൽ.ഒമാർക്കും ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ തി​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​യി​ ബ​ന്ധ​പ്പെ​ട്ട​ ചു​മ​ത​ല​ക​ൾ​ ഒ​ഴി​വാ​ക്കാ​ൻ​ ക​ഴി​ഞ്ഞി​ട്ടി​ല്ല​ എന്നതാണ് യാഥാർത്ഥ്യം. പ്രാ​ദേ​ശി​ക​ തി​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ൽ​ ഏ​ർ​പ്പെ​ട്ട​ ബി.എൽ.ഒമാരെ മാ​റ്റി​ നി​യ​മി​ക്കാ​ൻ​ സി.ഇ.ഒ നി​ർ​ദ്ദേ​ശം​ ന​ൽ​കി​യി​രു​ന്നെങ്കിലും,​ പ്രാ​ദേ​ശി​ക​മാ​യി​ ഇ​ത് എ​ത്ര​ത്തോ​ളം​ ന​ട​പ്പി​ലാ​ക്കി​ എ​ന്ന​ത് ചോ​ദ്യ​ചി​ഹ്ന​മാ​ണ്. ഒ​രു ബി.എൽ.ഒയ്ക്ക് ഒ​രേ​സ​മ​യം​ ര​ണ്ട് തി​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക​ൾ​ ചു​മ​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​യ​ '​ഡ്യൂ​ട്ടി​ ഓ​ഫ്" ഉ​ത്ത​ര​വി​ന്റെ​ ലം​ഘ​ന​മാ​ണ്.

ജോലിനഷ്ടം

എന്ന ഭീതി


​ ഇ​ല​ക്ട​റ​ൽ​ റോ​ൾ​ ത​യ്യാ​റാ​ക്കു​ന്ന​തി​ൽ​ വീ​ഴ്ച​ വ​രു​ത്തു​ന്ന​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ന​ട​പ​ടി​ സ്വീകരിക്കാൻ ​​ജ​ന​പ്രാ​തി​നി​ദ്ധ്യ നി​യ​മത്തിലെ സെ​ക്ഷ​ൻ​ 3​2 വ്യ​വ​സ്ഥ​ ചെ​യ്യു​ന്നു​. കൃ​ത്യ​സ​മ​യ​ത്ത് ജോ​ലി​ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ​ ജോ​ലി​ ന​ഷ്ട​മാ​കുമെന്ന ഭീ​ഷ​ണി​ പ​ല​ ബി.എൽ.ഒമാ​രും​ നേ​രി​ടു​ന്ന​താ​യി​ ആ​രോ​പ​ണ​മു​ണ്ട്. നി​യ​മ​പ​ര​മാ​യ ഇത്തരം ശിക്ഷാ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള​ ഭ​യ​മാ​ണ് അ​മി​ത​മാ​യ​ മാ​ന​സി​ക​ സ​മ്മ​ർ​ദ്ദ​ത്തി​ന് ഒ​രു​ പ്ര​ധാ​ന​ കാ​ര​ണം​.

ജോ​ലി​ഭാ​രം​ താ​ങ്ങാ​നാ​വാ​തെ​ വ​ന്ന്,​ ഡ്യൂ​ട്ടി​യി​ൽ​ നി​ന്ന് ഒ​ഴി​വു​ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ ബി.എൽ.ഒമാ​ർ​ക്ക് അ​ത് നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യി​ ചി​ല​ റി​പ്പോ​ർ​ട്ടു​ക​ൾ​ സൂ​ചി​പ്പി​ക്കു​ന്നു​. ജോ​ലി​ സ​മ്മ​ർ​ദ്ദം​ ജീ​വ​ന​ക്കാ​ര​ന്റെ​ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ എ​ങ്ങ​നെ​ ബാ​ധി​ക്കു​ന്നു​ എ​ന്ന് വി​ല​യി​രു​ത്തു​ന്ന​തി​ൽ​ നി​യ​മ​പ​ര​മാ​യ​ സം​വി​ധാ​ന​ങ്ങ​ൾ​ പ​രാ​ജ​യ​പ്പെ​ടു​ന്നു​വെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.


ബി.എൽ.ഒമാരുടെ ജോ​ലി​ഭാ​രം​ വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ൽ​ രാ​ഷ്ട്രീ​യ​ ഇ​ട​പെ​ട​ലു​ക​ളും​ ​ പ​ങ്കു​വ​ഹി​ക്കു​ന്നു​ എന്ന് പറയേണ്ടിവരും. ഓ​രോ​ പാ​ർ​ട്ടി​ക്കും​ അ​വ​രു​ടെ​ ബൂ​ത്ത് ലെ​വ​ൽ​ ഏ​ജ​ന്റു​മാ​രെ​ (​B​L​A​)​ നി​യോ​ഗി​ക്കാ​ൻ​ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ​ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ചില റി​പ്പോ​ർ​ട്ടു​ക​ൾ​ അ​നു​സ​രി​ച്ച്,​ ബി.എൽ.ഒയു​ടെ​ വീ​ടു​വീ​ടാ​ന്ത​മു​ള്ള​ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ൽ​ ബൂത്ത്തല ഏജന്റുമാരെ ഒപ്പം​ കൂ​ട്ടു​ന്ന​തു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​ ത​ർ​ക്ക​ങ്ങ​ൾ​ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം​ ത​ർ​ക്ക​ങ്ങ​ൾ​ ബി.എൽ.ഒയ്ക്ക് അ​ധി​ക​ സ​മ്മ​ർ​ദ്ദം​ സൃ​ഷ്ടി​ക്കും​. ​​നി​യ​മ​പ​ര​മാ​യി​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തി​ലും​ കൂ​ടു​ത​ലാ​യി​,​ സ​മ​യ​പ​രി​ധി​ക്കു മുമ്പേ ജോ​ലി​ പൂ​ർ​ത്തി​യാ​ക്കാ​ൻ​ മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ അ​നൗ​ദ്യോ​ഗി​ക​ ടാ​ർ​ഗെ​റ്റു​ക​ൾ​ ന​ൽ​കു​ന്ന​ത് നി​യ​മ​ത്തിന്റെ​ സ്പി​രി​റ്റി​ന് വി​രു​ദ്ധ​മാ​ണ്.

പ​രി​ഹാ​രമാ​ർ​ഗം,​

ന​ഷ്ട​പ​രി​ഹാ​രം


​​ഒ​രു​ ബി.എൽ.ഒ ജോലിസമ്മർദ്ദം കാരണം ആ​ത്മ​ഹ​ത്യ​ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ആ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം​ ന​ൽ​ക​ണമെന്നും,​ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ​ ന​ട​പ​ടി​ എ​ടു​ക്കണമെന്നും ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തി​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലാ​യി​രി​ക്കു​മ്പോ​ൾ​ മ​ര​ണം​ സം​ഭ​വി​ച്ചാ​ൽ​ (​അ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ങ്കി​ൽ​ പോ​ലും​,​ ജോ​ലി​ സ​മ്മ​ർ​ദ്ദം​ കാ​ര​ണ​മാ​ണ് എ​ന്നു തെ​ളി​ഞ്ഞാ​ൽ​)​ ബി.എൽ.ഒയു​ടെ​ കു​ടും​ബ​ത്തി​ന് മ​തി​യാ​യ​ ന​ഷ്ട​പ​രി​ഹാ​രം​ ന​ൽ​കാ​ൻ​ ക​മ്മിഷ​ന് ഉ​ത്ത​ര​വി​ടാ​ൻ​ സാ​ധി​ക്കും​. ബി.എൽ.ഒമാ​രു​ടെ​ മാ​ന​സി​കാ​രോ​ഗ്യം​,​ ജോ​ലി​ഭാ​രം​,​ സ​മ​യ​പ​രി​ധി​ എ​ന്നി​വ​ പ​രി​ശോ​ധി​ക്കാ​നും​,​ ഡ്യൂ​ട്ടി​ക്ക് മ​തി​യാ​യ​ പ്ര​തി​ഫ​ലം​ ഉ​റ​പ്പാ​ക്കാ​നും​ ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ​ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.


​​കേ​ര​ള​ത്തി​ലെ​ ബി.എൽ.ഒമാ​രു​ടെ​ സ​മ്മ​ർ​ദ്ദം​ നി​യ​മ​പ​ര​മാ​യ ഒരു പ്ര​തി​സ​ന്ധി​യു​ടെ​ സൂ​ച​ന​യാ​ണ്. നി​യ​മം​ ക​ർ​ശ​ന​മാ​യ​ ചു​മ​ത​ല​ക​ൾ​ ബി.എൽ.ഒ​മാരിൽ ഏ​ല്പി​ക്കു​മ്പോ​ൾ​ത്തന്നെ,​ ആ​ ക​ർ​ത്ത​വ്യം​ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള​ ആ​രോ​ഗ്യ​ക​ര​മാ​യ​ തൊ​ഴി​ൽ​ സാ​ഹ​ച​ര്യ​ങ്ങ​ൾ​ ഉ​റ​പ്പാ​ക്കാ​ൻ​ നി​യ​മ​പ​ര​മാ​യ​ സം​വി​ധാ​ന​ങ്ങ​ൾ​ പ​രാ​ജ​യ​പ്പെ​ടു​ന്നു​. ജ​ന​പ്രാ​തി​നിദ്ധ്യ​ നി​യ​മം ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ​,​ ഭ​ര​ണ​ഘ​ട​ന​ ഉ​റ​പ്പു​ന​ൽ​കു​ന്ന​ '​ജീ​വി​ക്കാ​നു​ള്ള​ അ​വ​കാ​ശം" ലം​ഘി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് ഭ​ര​ണ​കൂ​ട​ത്തിന്റെ​യും​ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷന്റെ​യും​ നി​യ​മ​പ​ര​മാ​യ​ ബാ​ദ്ധ്യ​ത​യാ​ണ്. എസ്.ഐ.ആർ ഡ്യൂ​ട്ടി​ കൃ​ത്യ​സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്ക​ണം​; എ​ന്നാ​ൽ​ അത്,​ ഒ​രു​ ജീ​വ​ൻ​ ബ​ലി​കൊ​ടു​ത്തു​കൊ​ണ്ടാ​വ​രു​ത്.

TAGS: BLO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.