
ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണമെന്ന് മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു. സഖ്യത്തിന്റെ മുഖമാകേണ്ടത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജീയാണെന്നും സഖ്യത്തിന്റെ നിലനില്പിന് മമത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മമത, സ്റ്റാലിൻ തുടങ്ങിയ പ്രാദേശിക നേതാക്കൾ ഇന്ത്യ സഖ്യത്തിന് ഗുണം ചെയ്യുമെന്നും മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടു. മമത ബാനർജി ഇല്ലാത്ത സഖ്യത്തിന് പ്രസക്തിയില്ലെന്നും പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്നം അയ്യർ കൂട്ടിച്ചേർത്തു.
കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും മണിശങ്കർ അയ്യർ നേരത്തെ
പറഞ്ഞിരുന്നു. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യർ ഇക്കാര്യം പറഞ്ഞത്. ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണെന്നും നല്ലനിലയിലാണ് സർക്കാരിന്റ പ്രകടനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |