
തിരുവനന്തപുരം:പ്ലസ് 1,പ്ലസ് 2 അർദ്ധവാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഡിസംബർ 15നു തുടങ്ങി ജനുവരി ആറിന് അവസാനിക്കുന്ന തരത്തിലാണ് പരീക്ഷ.ആദ്യഘട്ടം 15നു തുടങ്ങി 23ന് അവസാനിക്കും.ഇതിനിടെയുള്ള ശനിയാഴ്ചയും പരീക്ഷയുണ്ടാവും.23 ന് ക്രിസ്മസ് അവധിക്കായി സ്‌കൂളടയ്ക്കും. തുറന്ന ശേഷം ജനുവരി ആറിനും ഒരു പരീക്ഷ നടക്കും.
പരീക്ഷാ ടൈം ടേബിൾ
ഡിസംബർ 15: പാർട്ട് രണ്ട് ഭാഷ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി
16: പാർട്ട് ഒന്ന് ഇംഗ്ലീഷ്
ഡിസം. 17: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
18: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
19: ഇക്കണോമിക്‌സ്, ഇലക്ട്രോണിക് സിസ്റ്റംസ്
20: മാത്തമാറ്റിക്‌സ്, പാർട്ട് 3 ഭാഷ, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
22: ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി
23: ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്‌ക്രിത് സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
2026 ജനുവരി 06: ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിറ്റിക്‌സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |