
1. AFCAT രജിസ്ട്രേഷൻ:- ഇന്ത്യൻ എയർഫോഴ്സിന്റെ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് 2026ന് (AFCAT) ഡിസംബർ 14 വരെ രജിസ്റ്റർ ചെയ്യാം.2026 ജനുവരി 31നാണ് പരീക്ഷ.വെബ്സൈറ്റ്: afcat.edcil.co.in
2. എം.ബി.ബി.എസ്,ബി.ഡി.എസ് കോഴ്സ് പ്രവേശനം:- 2025ലെ എം.ബി.ബി.എസ്,ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് www.cee kerala.govinൽ പ്രസിദ്ധീകരിച്ചു.അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചശേഷം ബന്ധപ്പെട്ട കോളേജിൽ 20ന് വൈകുന്നേരം നാലിനു മുമ്പ് പ്രവേശനം നേടണം.
3.നഴ്സിംഗ്അലോട്ട്മെന്റ് :-സർക്കാർ,സ്വാശ്രയ കോളേജുകളിലെ ബി.എസ്സി നഴ്സിംഗ് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 19ന് രാവിലെ 10മുതൽ എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും.അലോട്ട്മെന്റിനുശേഷം കോഴ്സ്/കോളേജ് മാറ്റം അനുവദിക്കില്ല.വെബ്സൈറ്ര്- www.lbscentre.kerala.gov.in, ഫോൺ- 0471-2560361, 362, 363, 364
4. സ്പോട്ട് അലോട്ട്മെന്റ് :-ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആന്റ് മിഡ്വൈഫറി,ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 21ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.വിവരങ്ങൾക്ക്:0471-2560361, 362, 363, 364.
5. പബ്ലിക് ഹെൽത്ത് പി.ജി കോഴ്സ് :-മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് കോഴ്സിന് 22വരെ www.lbscentre.kerala.gov.inൽ അപേക്ഷിക്കാം.29 ന് തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.വിവരങ്ങൾക്ക്: 04712560361, 362, 363, 364.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |