
ആഗോള പ്രൊഫഷണലുകൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും നിരവധി അവസരങ്ങളുള്ള നാടായി ജർമ്മനി അതിവേഗം മാറുന്നതായി Deutschland.de റിപ്പോർട്ട്. യു.എസ്,യു.കെ,ഓസ്‌ട്രേലിയ,കാനഡ തുടങ്ങിയ രാജ്യങ്ങൾ ഉപരിപഠന,തൊഴിൽ നയങ്ങൾ കർശനമാക്കിയെങ്കിലും ജർമ്മനിയിലെ സ്ഥിതി മറിച്ചാണ്.ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഗുണകരമാണ്. എൻജിനിയറിംഗ് മുതൽ ട്രാൻസ്പോർട്ട് പ്രൊഫഷണലുകൾ വരെ രണ്ട് ലക്ഷത്തോളം ഒഴിവുകളാണ് ജർമ്മനിയിലുണ്ടാകുന്നത്.
1. എൻജിനിയർമാർ
ഡിജിറ്റൽ സാങ്കേതികവിദ്യകളും ഓട്ടോമേഷനും നയിക്കുന്ന ജർമ്മനിയുടെ വ്യാവസായിക മേഖലയിൽ നിരവധി എൻജിനിയർമാരെ ആവശ്യമുണ്ട്.പരമ്പരാഗത വ്യവസായങ്ങൾ വരെ ജർമ്മനിയിൽ ആധുനികവൽക്കരിക്കപ്പെട്ടതോടെയാണ് എൻജിനിയർമാരുടെ ആവശ്യം കുതിച്ചുയർന്നത്.
2. ഐ.ടി സ്‌പെഷ്യലിസ്റ്റുകൾ
യൂറോപ്പിൽ ഐ.ടി,ടെലികമ്മ്യൂണിക്കേഷൻസ്,കൺസ്യൂമർ ഇലക്ട്രോണിക്‌സ് എന്നിവയുടെ ഏറ്റവും വലിയ വിപണിയാണ് ജർമ്മനി.ഈ മേഖലയിൽ സാങ്കേതിക പ്രതിഭകളുടെ ഗണ്യമായ ക്ഷാമം ജർമനി നേരിടുന്നു.സൈബർ സുരക്ഷാ വിദഗ്ധർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ,ഡാറ്റാ അനലിസ്റ്റുകൾ,നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവർക്കാണ് ഡിമാൻഡ് കൂടുതൽ
3. നഴ്‌സിംഗ് പ്രൊഫഷണലുകൾ
വാർദ്ധക്യത്തിലെത്തുന്നവരുടെ എണ്ണം കൂടുന്നതും ആയുർദൈർഘ്യം വർദ്ധിക്കുന്നതും ജർമ്മനിയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആശുപത്രികൾ,ക്ലിനിക്കുകൾ,വയോജന പരിചരണ സൗകര്യങ്ങൾ എന്നിവയിൽ ഏകദേശം 35,000 നഴ്സിംഗ് ഒഴിവുകൾ ഉണ്ട്.
4. ക്രാഫ്റ്റ്സ്മെൻ
ഇലക്ട്രീഷ്യൻമാർ,മെക്കാനിക്കുകൾ,ആശാരിമാർ,പ്ലംബർമാർ എന്നിവക്ക് മികച്ച അവസരങ്ങൾ ജർമനി ഓഫർ ചെയ്യുന്നുണ്ട്.
5. ട്രാൻസ്പോർട്ട് പ്രൊഫഷണലുകൾ
ജർമ്മനിയുടെ ലോജിസ്റ്റിക്‌സ് മേഖല യൂറോപ്പിലെ ഏറ്റവും വലിയ ഒന്നാണ്, കാർഗോ ഗതാഗതം മുതൽ പൊതുഗതാഗതം വരെ ഇതിൽ ഉൾപ്പെടുന്നു. ബസ്, കാർ, ട്രെയിൻ, കപ്പൽ എന്നിവയിലൂടെ രാജ്യത്തുടനീളം ആളുകളെയും ചരക്കുകളെയും കാര്യക്ഷമമായി നീക്കുന്നതിന് യോഗ്യതയുള്ള ഡ്രൈവർമാർക്കും ഗതാഗത മാനേജർമാർക്കും ലോജിസ്റ്റിക്‌സില് പ്രൊഫഷണലുകൾക്കും ജർമ്മനി അവസരങ്ങളുടെ കലവറയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |