SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

എഫ്രേംസ് ട്രോഫി ബാസ്കറ്റ്

Increase Font Size Decrease Font Size Print Page
basket-ball

കോട്ടയം: മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് ഇൻഡോർ കോർട്ടിൽ നടന്ന എഫ്രേംസ് ട്രോഫി ബാസ്കറ്റ്ബാളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രോവിഡൻസ് എച്ച്.എസ്.എസും ജേതാക്കളായി.ഫൈനലിൽ സെന്റ് എഫ്രേംസ് എച്ച്എസ്എസ് 61-56 ന് കുന്നംകുളം ജി.വി.എച്ച്.എസ്.എസിനെ പരാജയപ്പെടുത്തിയപ്പോൾ പ്രോവിഡൻസ് 50-41ന് കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസിനെ പരാജയപ്പെടുത്തി. പെൺകുട്ടികളിൽ മികച്ച താരമായി ആർതികയും (പ്രൊവിഡൻസ്) ആൺകുട്ടികളിൽ മിലൻ ജോസ് മാത്യുവും (സെന്റ് എഫ്രേംസ് )തിരഞ്ഞെടുക്കപ്പെട്ടു. അന്ന മറിയം രതീഷ് (മൗണ്ട് കാർമൽ ),അദ്വൈദ് (കുന്നംകുളം) എന്നിവർ പ്രോമിസിംഗ് പ്ലെയേഴ്സായി.

TAGS: NEWS 360, SPORTS, BASKETBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY