
തിരുവനന്തപുരം: പയ്യന്നൂരിലെ ബി.എൽ.ഒ അനീഷിന്റെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോൺഗ്രസ് ആരോപണം അസംബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാര്യങ്ങൾ അനീഷിന്റെ പിതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ ബി.ജെ.പിക്ക് സഹായകരമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. സി.പി.എം ഒരു കാരണവശാലും പാവപ്പെട്ട ബി.എൽ.ഒമാരുടെ മേൽ സമ്മർദം ചെലുത്തില്ല. അതിന്റെ ഒരാവശ്യവുമില്ല. തിരഞ്ഞെടുപ്പ് കമ്മിഷനു മേലെയാണ് സി.പി.എം സമ്മർദ്ദം ചെലുത്തുന്നത് . സുപ്രീംകോടതി വരെ പോകുന്നതും അതിന്റെ ഭാഗമാണെന്നും പത്രസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു.
ബി.എൽ.ഒയ്ക്ക് മേൽ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദം ഉണ്ടായെന്ന് കണ്ണൂർ കളക്ടർ സ്ഥിരീകരിച്ചല്ലോ എന്ന ചോദ്യത്തിന് കളക്ടർ സ്ഥിരീകരിച്ചെങ്കിൽ അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. രാഷ്ട്രീയ പാർട്ടികൾ ബി.എൽ.ഒയോട് അഭിപ്രായം പറയില്ലേയെന്നും അത് സ്വഭാവികമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |