
തിരുവനന്തപുരം: ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആറുമാസം മുമ്പെങ്കിലും ആരംഭിക്കേണ്ട മുന്നൊരുക്കങ്ങൾ ഇവിടെ നടന്നിട്ടില്ല. ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് ആളുകൾ വരുമ്പോൾ മതിയായ സൗകര്യം ഒരുക്കേണ്ടത് സർക്കാർ ചുമതലയല്ലേ? വേണ്ടത്ര പൊലീസോ കേന്ദ്രസേനയോ ഇല്ല. ദേവസ്വം മന്ത്രിയെ കാണാനില്ല. ഭക്തരോട് സർക്കാർ കുറേക്കൂടി കരുണ കാണിക്കണം. വൃശ്ചികം ഒന്നിന് ശബരിമല നടതുറക്കുമെന്നത് ദേവസ്വം മന്ത്രിക്ക് അറിയില്ലേ? മുന്നൊരുക്കങ്ങൾക്ക് പണം ചെലവിടേണ്ടത് ആ സമയത്തിന് മുമ്പല്ലേ? ദേവസ്വം മന്ത്രി എന്തുകൊണ്ട് അതിനുമുമ്പ് യോഗം വിളിച്ചില്ല? വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചില്ല. അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |