വെള്ളറട: ഒതുക്കിയിടുന്ന വാഹനങ്ങളിൽ നിന്നുള്ള കവർച്ച മലയോരത്ത് വ്യാപകമാകുന്നു. റോഡുവക്കുകളിലും വർക്ക്ഷോപ്പുകളിലും പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും ഡീസലും ബാറ്ററികളും വിലകൂടിയ സ്റ്റീരിയോകളും മോഷ്ടിക്കുന്ന സംഘമിപ്പോൾ സജീവമാണ്. ഏതാനും ദിവസം മുമ്പ് വെള്ളറടയിൽ ലോകനാഥ ക്ഷേത്രത്തിന് എതിർവശത്തുള്ള ടയറുകടയിൽ ഒതുക്കിയിട്ടിരുന്ന രണ്ട് ലോറികളിൽ നിന്നായി 250 ലിറ്ററിലേറെ ഡീസലാണ് കവർന്നത്. കടയിലെ സി.സി.ടിവി ക്യാമറകൾ തകർത്തശേഷം ഡി.വി.ആറും മോഷണ സംഘം കൊണ്ടുപോയി. ഇവിടെ മുൻപും മോഷണം നടന്നിരുന്നു. സമീപത്തുതന്നെ ഒരു വർക്ക്ഷോപ്പിൽ പണിക്ക് കയറ്റിയിരുന്ന കാറിന്റെ ബാറ്ററിയും മോഷണം പോയി. നേരത്തെ കാരമൂട്ടിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറികളിൽ നിന്നും ഡീസൽ മോഷണം പതിവായിരുന്നു. സംഭവത്തെക്കുറിച്ച് വെള്ളറട പൊലീസ് അന്വേഷണം നടത്തിവരികയാണ്. സമീപ പ്രദേശങ്ങളിലെ ഇടറോഡുകളിലെ സി.സി.ടിവി ഉൾപ്പെടെ പരിശോധിച്ചുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |