
മുംബയ ് : കുറച്ചുനാളായി പരിക്കിന്റെ പിടിയിലുള്ള ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ കളിച്ചേക്കില്ല. സെപ്തംബറിൽ നടന്ന ഏഷ്യാകപ്പിന്റെ ഫൈനലിന് മുമ്പേറ്റ പരിക്കിൽ നിന്ന് ഹാർദിക് ഇനിയും മോചിതനായിട്ടില്ല. ഈമാസം 30നാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം. അതിനുമുമ്പ് സെയ്ദ് മുഷ്താഖ് ട്രോഫിയിൽ ഒന്നോരണ്ടോമത്സരങ്ങൾ ബറോഡയ്ക്ക് വേണ്ടി കളിക്കാൻ താരം ആലോചിച്ചിരുന്നു. അതും നടക്കുന്ന കാര്യം സംശയമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലേ താരം ഇന്ത്യൻ കുപ്പായത്തിൽ മടങ്ങിയെത്താൻ സാദ്ധ്യതയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |