SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.47 PM IST

അറിഞ്ഞോ, നഗരസഭയിലേക്ക് മത്സരിക്കാൻ ഇത്തവണ 'മായാവി'യും ഉണ്ടേ! കൊന്നിട്ട് പോടെയ്

Increase Font Size Decrease Font Size Print Page
maya

കൊച്ചി: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 'മായാവിയും' സ്ഥാനാർത്ഥി. കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മായാവി ജനവിധി തേടുന്നത്.

പ്രശസ്ത സാന്റപ്പ് കൊമേഡിയനായ മായാ വിയാണ് പേരിന്റെയും ഇൻഷ്യലിന്റെയും പ്രത്യേകത കൊണ്ട് ട്രോളുകളേറ്റുവാങ്ങി മായാവിയായത്. ട്രോളുകൾ മലവെള്ളംപോലെ പാഞ്ഞെത്തിയതോടെ മായ തന്നെ അതെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടും നീരസം കാണിക്കാതെ ട്രോളുകളെല്ലാം മായ നന്നായി ആസ്വദിക്കുന്നുമുണ്ട്. 'ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു.എന്നാലും കൊന്നിട്ട് പോടെയ്'എന്നാണ് മായ ഫേസ്ബുക്കിൽ കുറിക്കുന്നത്.

maya

ട്രോളുകൾ നിറഞ്ഞതോടെ മായ വാർഡിൽ മാത്രമല്ല സംസ്ഥാനത്താകെ പ്രശസ്തയായിരിക്കുകയാണ്. ഇത്രയും വലിയ ഫ്രീ പബ്ളിസിറ്റി ഇതിനുമുമ്പ് ഏതെങ്കിലും സ്ഥാനാർത്ഥിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മായ പങ്കുവച്ച ട്രോളുകൾക്ക് താഴെ കമന്റുകൾ നിറയുകയാണ്. 'ജയിച്ചിട്ടുവേണം ലുട്ടാപ്പിയെ ഒരു പാഠം പഠിപ്പിക്കാൻ, സ്രാങ്കിനോട് അന്വേഷണം പറയണം, വിജയീ ഭവ, ഞാൻ ആശാനേയും കൂടി പ്രചാരണത്തിന് നേരത്തെ വന്നേക്കാം' അങ്ങനെപാേകുന്ന കമന്റുകൾ. ട്രോളുകളോട് മുഖംതിരിക്കാതെ അതെല്ലാം ആസ്വദിക്കാൻ കാണിക്കുന്ന മായയുടെ വലിയ മനസിന് ആശംസകൾ നേരുന്നവരുമുണ്ട്.

മായയുടെ സാന്റപ്പ് കോമഡികൾക്ക് ആരാധകർ ഏറെയാണ്. സ്ഥാനാർത്ഥിയായതോടെ ഒരു ചാനലിലെ കോമഡി പരിപാടിയിൽ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞതിന്റെ വീഡിയോ വീണ്ടും വൈറലായിട്ടുണ്ട്.

TAGS: ELECTION, KOOTHATTUKULAM, LOCAL BODY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY