
ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 471/2024) തസ്തികയിലേക്ക് 24 മുതൽ ഡിസം.1വരെ രാവിലെ 5.30ന് തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കായികക്ഷമതാ പരീക്ഷ നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 378/2024) തസ്തികയിലേക്ക് 24 രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 601/2024) തസ്തികയിലേക്ക് 26ന് രാവിലെ 10.30മുതൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
ആരോഗ്യ വകുപ്പിൽ ഡെന്റൽ അസിസ്റ്റന്റ് സർജൻ (കാറ്റഗറി നമ്പർ 375/2024) തസ്തികയിലേക്ക് 28ന് രാവിലെ 7മുതൽ 08.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്. ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ്സ് ലിമിറ്റഡിൽ വാച്ച്മാൻ (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 021/2025), ഹൗസ്‌ഫെഡിൽ പ്യൂൺ (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 023/2025), വനം വന്യജീവി വകുപ്പിൽ കാവടി (കാറ്റഗറി നമ്പർ 87/2025-ഈഴവ/തിയ്യ/ബില്ലവ, 088/2025-പട്ടികജാതി, 089/2025- മുസ്ലീം), കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കോൾക്കർ (കാറ്റഗറി നമ്പർ 105/2025), വിവിധ വകുപ്പുകളിൽ ആയ (കാറ്റഗറി നമ്പർ 117/2025, 174/2025-എസ്.ഐ.യു.സി.നാടാർ), സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ പ്യൂൺ/അറ്റൻഡർ (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 133/2025 - മുസ്ലീം) തസ്തികകളിലേക്ക് 29 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |