
പനാജി : കശ്മീരിലെ ആഭ്യന്തര കലാപത്തിൽ പെട്ടു മുടങ്ങിപ്പോയ വിഖ്യാത ചലച്ചിത്ര കാരൻ മുസാഫിർ അലിയുടെ സ്വപ്ന ചിത്രം സൂനി മകനും പ്രശസ്ത സംവിധായകനുമായ ഷാദ് അലി പൂർത്തിയാക്കും. ഡിമ്പിൾ കപാടിയും വിനോദ് ഖന്നയും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രം 1989 ഇൽ കാശ്മീരിൽ ഷൂട്ട് ചെയ്യുമ്പോൾ ആണ് കലാപകാരികളുടെ ഭീഷണിയെ തുടർന്ന് ചിത്രീകരണം മുടങ്ങിയത്. ഡിമ്പിളിന്റെ കാറിനു അന്ന് കല്ലെറിയുകയും ചെയ്തു. ഗമൻ, ഉമ്റാവോ ജാൻ തുടങ്ങി ക്ലാസ്സിക് ചിത്രങ്ങൾ എടുത്ത തന്റെ സ്വപ്നം ആയിരുന്നു ബഹുഭാഷ ചിത്രമായ സൂനി. ഇന്ത്യയുടെ ഗ്ലോബൽ ചിത്രം എന്ന നിലയിൽ ആണ് സൂനി എടുക്കാൻ മുതിർന്നത്. റേയുടെ ചിത്രങ്ങൾ കണ്ടപ്പോൾ ആണ് കവിയും ചിത്രകാരനുമായ തനിക്ക് സിനിമ എടുക്കാനുള്ള പ്രേരണ ഉണ്ടായതെന്നു മുസാഫിർ അലി പറഞ്ഞു. എയർ ഇന്ത്യയിൽ ആയിരുന്നു ജോലി. ഹിന്ദി ചിത്രങ്ങൾ നമ്മൾ ചിന്തിക്കുന്നത് പോലെ മാത്രമേ ആയിരിക്കുകയുള്ളു. എന്നാൽ റേയുടെ ചിത്രങ്ങൾ അങ്ങനെ ആയിരുന്നില്ല. തന്റെ ആദ്യ ചിത്രം ആയ ഗമൻ കുടിയേറ്റക്കാരുടെ കഥ ആയിരുന്നു. സമൂഹത്തിന് അവരുടെ ജീവിതാവസ്‌ഥ പകർന്നു നൽകണം എന്നുണ്ടായിരുന്നു. ആ ചിത്രം 47 വർഷം മുൻപ് ഇഫിയിൽ സിൽവർ പീകോക് ഗമന് ലഭിച്ച കാര്യം മുസാഫിർ അലി അനുസ്മരിച്ചു. സാതിയ, bunty or bubli തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ഷാദ് അലി മുസാഫിർ അലിയുടെയും സി.പി. എം നേതാവ് സുഭാഷിണി അലിയുടെയും മകൻ ആണ്. അച്ഛന്റെ സിനിമ ലോകത്താണ് മൂന്നു വയസ് മുതൽക്കുള്ള തന്റെ ഓർമകളെന്നും സിനിമ ശ്വസിച്ചു വളർന്നതിനാൽ ആണ് സിനിമാക്കാരൻ ആയതെന്നും ഷാദ് പറഞ്ഞു. അമ്മയുടെ രാഷ്ട്രീയവും ശ്വസിച്ചോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഉത്തരം. ഇഫിയിൽ മാസ്റ്റർക്ലാസിൽ പങ്കെടുക്കുകയായിരുന്നു മുസാഫിർ അലിയും ഷാദ് അലിയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |