
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും രണ്ട് വീതം വാർഡുകളിൽ എൽ.ഡി.എഫിന് എതിരില്ല. മലപ്പട്ടത്തെ അഞ്ചാം വാർഡായ അടുവാപ്പുറം നോർത്തിൽ ഐ.വി. ഒതേനനും ആറാം വാർഡായ അടുവാപ്പുറം സൗത്തിൽ സി.കെ. ശ്രേയയും ആന്തൂർ നഗരസഭ രണ്ടാം വാർഡായ മൊറാഴയിൽ കെ.ര ജിതയ്ക്കും പത്തൊമ്പതാം വാർഡായ പൊടിക്കുണ്ടിൽ കെ. പ്രേമരാജനുമാണ് എതിരാളികളില്ലാത്തത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിപ്പിച്ചപ്പോഴാണിത്.
എൽ.ഡി.എഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാർഡാണ് മൊറാഴ. നാളുകൾക്ക് മുമ്പ് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് പദയാത്രയും സംഘർഷവുമുണ്ടായ സ്ഥലമാണ് മലപ്പട്ടത്തെ അടുവാപ്പുറം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |