
തിരുവനന്തപുരം: ഓപ്പറേഷൻ 'ബ്ലാക്ക് ബോർഡ്' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ കൈക്കൂലിക്കാർക്കെതിരെ കർശന നടപടിക്ക് വിജിലൻസ് സർക്കാരിന് ശുപാർശ ചെയ്യും. 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും 7റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും 7 അസി.ഡയറക്ടർ ഓഫീസുകളിലുമായിരുന്നു റെയ്ഡ്.
ഗൂഗിൾ പേയിലൂടെ പണം കൈപ്പറ്റിയതായി കണ്ടെത്തിയവരെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ശുപാർശ നൽകും. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം തുടരും. സംശയമുള്ളവരുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് പരിശോധനകൾ പുരോഗമിക്കുകയാണെന്ന് വിജിലൻസ് അറിയിച്ചു.
ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കാനെന്ന പേരിൽ വിരമിച്ച ഉദ്യാഗസ്ഥർ സർവീസ് കൺസൾട്ടന്റുമാരായി പ്രവർത്തിക്കുന്നുണ്ട്. ഇവർക്കെതിരെയും കേസെടുക്കുന്നത് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |