
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ എസി ബസിലിരുന്ന് യാത്രക്കാരൻ കാർക്കിച്ച് തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുപോയ ബസിലാണ് ദുരനുഭവം ഉണ്ടായത്. മുൻ സീറ്റിലിരുന്ന യാത്രക്കാരനാണ് ഈ പ്രവൃത്തി ചെയ്തത്. സംഭവം കണ്ടതോടെ ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. വഴിയില്‍ ഇറക്കിവിടേണ്ട പരിപാടിയാണ് കാണിച്ചതെന്നാണ് കണ്ടക്ടർ പ്രതികരിച്ചത്.
സംഭവം ബസിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും യാത്രക്കാരന് യാതൊരു കൂസലുമില്ലായിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്. ‘എന്തിനാണ് ഈ പരിപാടി കാണിച്ചത്? ഞങ്ങള്‍ എത്ര കഷ്ടപ്പെട്ടാണ് ഇത് തുടയ്ക്കുന്നതെന്നറിയാമോ? ബംഗളൂരു വരെ വരുന്ന എല്ലാ വേസ്റ്റും ഞങ്ങള്‍ തന്നെയാണ് വാരുന്നത്. അതില്‍ ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. അബദ്ധത്തില്‍ വീഴുന്നതൊക്കെ ആയിരിക്കും. അത് ഞങ്ങള്‍ എടുക്കും. ഇത് പക്ഷേ മോശമാണ് കേട്ടോ, അത്രയേ പറയാനുള്ളുവെന്നാണ് കണ്ടക്ടർ പറഞ്ഞത്.
ബസിൽ യാത്ര ചെയ്ത ഒരു വ്ലോഗറാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഈ വീഡിയോ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന്റെ ഫേസ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. ‘ദീര്‍ഘദൂരയാത്രയ്ക്കിടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ തുപ്പാനോ ഒക്കെ തോന്നിയാല്‍ അത് ബസ് ജീവനക്കാരോട് പറയണം. അവര്‍ ബസ് നിര്‍ത്തിത്തരും. അവരും മനുഷ്യരാണ്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അവര്‍ക്ക് മനസിലാകും. പക്ഷേ ഇമ്മാതിരി വൃത്തികേടുകാണിക്കുന്നവരെ എന്തുപറയാൻ'- വ്ലോഗർ വീഡിയോയിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |