
മൈസൂരു: വാടകവീട്ടിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹാസൻ ജില്ലയിലെ ബേലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ചിക്കമംഗളൂരു ജില്ലയിലെ മല്ലേനഹള്ളിയിലാണ് സംഭവം. മുപ്പത്തിനാലുകാരിയായ സ്പന്ദനയാണ് മരിച്ചത്.
ഭർത്താവുമായി വേർപിരിഞ്ഞ സ്പന്ദന കഴിഞ്ഞ ഒരാഴ്ചയായി ബേലൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. രണ്ടുദിവസമായി വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. ഇതുശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |