
കണ്ണൂർ :സി.പി.എം ശക്തികേന്ദ്രമായ മലപ്പട്ടം കൊവുന്തലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി യു.നിത്യശ്രീയുടെ പത്രിക ഒപ്പ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് തള്ളി. വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ഷിഗിനയ്ക്ക് മത്സരമില്ലാതായി. കണ്ണപുരം പഞ്ചായത്തിലെ പത്താംവാർഡിലും യു.ഡി.എഫ് പത്രിക തള്ളി. സൂക്ഷ്മ പരിശോധനയിൽ യു.ഡി.എഫ് സ്ഥാനാർഥി എൻ.എ ഗ്രേസിയുടെ പത്രിക തള്ളിയതോടെ എൽ.ഡി.എഫിലെ തൃക്കോത്ത് പ്രേമ സുരേന്ദ്രൻ വിജയിച്ചു. പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ മോറാഴ വാർഡിൽ കെ.രജിതയും പൊടിക്കുണ്ട് വാർഡിൽ കെ.പ്രേമരാജനും മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോർത്തിൽ ഐ.വി. ഒതേനനും അടുവാപ്പുറം സൗത്തിൽ സി.കെ. ശ്രേയയും എതിരില്ലാതെ വിജയിച്ചിരുന്നു. കണ്ണപുരം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പി.രീതിയും 14ാം വാർഡിൽ പി.വി രേഷ്മയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.കാസർകോട്ടെ മടിക്കൈ പഞ്ചായത്തിലെ പത്താം വാർഡ് ബങ്കളത്തും എൽ.ഡി.എഫിന് എതിരില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |