തിരുവനന്തപുരം: ആലപ്പുഴ,ഓച്ചിറ സ്റ്റേഷനുകളിൽ ഇന്നലെ രാത്രി പണി നടക്കുന്നതിനാൽ ഇന്ന് തിരുവനന്തപുരത്തേക്കുള്ള ആറ് ട്രെയിൻ സർവീസുകൾ ഒന്നരമുതൽ രണ്ടുമണിക്കൂർ വരെ വൈകുമെന്ന് റെയിൽവേ അറിയിച്ചു. അമൃത,രാജ്യറാണി,മാവേലി,ചെന്നൈ -തിരുവനന്തപുരം സൂപ്പർഫാസ്റ്റ്,അന്ത്യോദയ,മലബാർ തുടങ്ങി ട്രെയിനുകളാണ് വൈകുന്നത്. കൂടാതെ തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കുള്ള എക്സപ്രസ് രണ്ടരമണിക്കൂറും ചെന്നൈ - ഗുരുവായൂർ രണ്ടുമണിക്കൂറും,തിരുപ്പതി -കൊല്ലം അരമണിക്കൂറും, കൊല്ലം- ആലപ്പുഴ മെമു അരമണിക്കൂറും കൊല്ലം - എറണാകുളം പാസഞ്ചർ പത്തുമിനിറ്റും എഗ്മൂർ - ഗുരുവായൂർ രണ്ടുമണിക്കൂറും വൈകും. ഇന്ന് കേരളത്തിലെത്തുന്ന നിസാമുദ്ദീൻ - തിരുവനന്തപുരം കായംകുളത്തും എം.ജി.ആർ.ചെന്നൈ - തിരുവനന്തപുരം എ.സി. സൂപ്പർഫാസ്റ്റ് എറണാകുളത്തും യാത്ര അവസാനിപ്പിക്കും. ഇതിന്റെ മടക്ക സർവീസ് നാളെ എറണാകുളത്തുനിന്നായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |