
കൊച്ചി: ട്രെയിനിൽ കയറുന്നതിനിടെ കയറിപ്പിടിച്ച മിലിട്ടറി ക്ലാസ് ഫോർ ജീവനക്കാരനെ യുവതി കൈയോടെ പിടികൂടി. ചോദ്യംചെയ്തപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ റെയിൽവേ പൊലീസും യാത്രക്കാരും ചേർന്ന് കീഴ്‌പ്പെടുത്തി. തിരുവനന്തപുരം സ്വദേശി സജീവാണ് (30) അറസ്റ്റിലായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. ദുരനുഭവം യുവതി ഫേസ്ബുക്കിലടക്കം വീഡിയോയായി പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
യൂട്യൂബറായ കാസർകോട് സ്വദേശിയാണ് പരാതിക്കാരി. എറണാകുളത്ത് പഠിക്കുന്ന ഇവർ ശനിയാഴ്ച തൃശൂരിലേക്ക് പോകാൻ പൂനെ എക്സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ കയറുന്നതിനിടെ പുറത്തേക്കിറങ്ങിയ സജീവ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. സൈഡ് പ്ലീസ് എന്ന് പറഞ്ഞാണ് ഇയാൾ അടുത്തേക്കുവന്നത്. ഉടൻ അയാളുടെ കൈയിൽ പിടികൂടി ഒച്ചയെടുക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഇയാളെ പ്ലാറ്റ്ഫോമിൽ നിന്നുതന്നെ പിടികൂടി. മദ്യലഹരിയിലായിരുന്ന പ്രതിയെ യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |