
തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പുതിയ ശബ്ദരേഖ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് ഗർഭിണിയാകണമെന്ന് ആവശ്യപ്പെടുന്ന വാട്സാപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗർഭഛിദ്രത്തിന് രാഹുൽ പെൺകുട്ടിയോട് ആവശ്യപ്പെടുന്നതും ചാറ്റുകളിലുണ്ട്. രാഹുലും പെൺകുട്ടിയും തമ്മിലുള്ള ശബ്ദരേഖയും സ്വകാര്യ ചാനൽ പുറത്തുവിട്ടിട്ടുണ്ട്.
എനിക്ക് നിന്നെ ഗർഭിണിയാക്കണം, നമ്മുടെ കുഞ്ഞ് വേണമെന്ന് രാഹുൽ ചാറ്റിൽ പറയുന്നുണ്ട്. എന്നാൽ പുറത്തുവന്ന ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് ഗർഭഛിദ്രത്തിന് ആവശ്യപ്പെടുന്നതാണുള്ളത്. എല്ലാം നിങ്ങളുടെ പ്ലാനായിട്ടും ഇപ്പോൾ മാറുന്നത് എന്തിനാണെന്ന് പെൺകുട്ടി ചോദിക്കുന്നുണ്ട്. ഇതോടൊപ്പം തനിക്കുള്ള ആരോഗ്യപ്രശ്നങ്ങളും പെൺകുട്ടി രാഹുലിനോട് വിവരിക്കുന്നുണ്ട്. ഡോക്ടറെ അമ്മയ്‌ക്കൊക്കെ അറിയാം, അവിടേക്ക് പോകാൻ പേടിയാണ്. എനിക്ക് ഛർദ്ദി അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും പെൺകുട്ടി പറയുന്നു.
'എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്ന് റിയലിസ്റ്റിക്കായി സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ എനിക്ക് ഇഷ്ടമല്ല' എന്നും രാഹുൽ തിരിച്ച് പറയുന്നത്. പിന്നാലെ എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചിൽ നിർത്താൻ കഴിയുന്നില്ല എന്ന് പെൺകുട്ടി പറഞ്ഞപ്പോൾ അസഭ്യവർഷമാണ് രാഹുൽ നടത്തുന്നത്.
എനിക്കിത് ചെയ്യാൻ വയ്യ എന്നു പറഞ്ഞ് പെൺകുട്ടി കരയുമ്പോൾ, ഞാൻ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചപ്പോൾ, ഇന്നുകൊണ്ട് ലോകം അവസാനിക്കാൻ പോവുകയല്ലല്ലോ, എനിക്കൊരൽപ്പം സമയം താ. മൂന്നു ദിവസമായിട്ട് പ്രശ്നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂടു വന്നതെന്തിനാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നത്. ഭക്ഷണം കഴിക്കാൻ പോലും സാധിക്കുന്നില്ല എന്നു പറയുമ്പോൾ, ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കെല്ലാം അറിയാമല്ലോയെന്ന് രാഹുൽ മറുപടി നൽകുന്നു. നിങ്ങൾ ഒത്തിരി പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്നും പെൺകുട്ടി പറയുന്നുണ്ട്. പിന്നാലെ ആശുപത്രിയിൽ പോകാനും രാഹുൽ നിർദ്ദേശിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |