
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച നടിമാരായ സീമ ജി നായരെയും അനുശ്രീയേയും രൂക്ഷമായി വിമർശിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമായിരിക്കും ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതെന്ന് ദിവ്യ അഭിപ്രായപ്പെട്ടു.
ഇരയായ പെൺകുട്ടി ധൈര്യമായി പരാതി നൽകണമെന്നും അമ്മയേയും പെങ്ങളെയും ഭാര്യയേയും തിരിച്ചറിയുന്നവരും സർക്കാരും ഒപ്പമുണ്ടാകുമെന്നും അവർ വ്യക്തമാക്കി. അനുശ്രീയുടെയും സീമ ജി നായരുടെയും ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പി പി ദിവ്യയുടെ പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ...
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നത് ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമായിരിക്കാം. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തുകഴിയുന്ന ഗോവിന്ദചാമിയാണ്. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്... സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും. സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും. ഇരയോടാണ്.... നിങ്ങൾ ധൈര്യമായി ഇറങ്ങൂ... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട) മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |