
തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർത്ഥിയുടെ പേരിലെ (ഇലക്ട്രിക് പോസ്റ്റുകൾ, ടെലിഫോൺ പോസ്റ്റുകൾ, റോഡുകൾ, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സ്ഥലങ്ങൾ) പ്രചാരണബോർഡുകൾ പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയും പിഴശിക്ഷ ലഭിക്കും. ഇത്തരത്തിൽ അഞ്ച് ബോർഡുകൾ പിടിച്ചെടുത്താൽ സ്ഥാനാർത്ഥികൾക്ക്, ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക ആയ 25000 രൂപ മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമായേക്കുമെന്നാണ് വിവരം.
അതേസമയം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, 1034 ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ എന്നിവരും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |