
കൊച്ചി: വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പകളെ സംയോജിപ്പിച്ച് 'ഒരു ലോൺ ഒറ്റ ഇ.എം.ഐ' എന്ന ആശയത്തോടെ എസ്.ഐ.ബി പവർ കൺസോളെന്ന പദ്ധതി സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചു. ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ, കൺസ്യൂമർ വായ്പകൾ സംയോജിപ്പിക്കാനാണ് ഉപഭോക്താക്കൾക്ക് അവസരം ലഭിക്കുന്നത്. ഉദ്യോഗസ്ഥരെയും പ്രൊഫഷനലുകളെയും ലക്ഷ്യമിടുന്ന 'എസ്.ഐ.ബി പവർ കൺസോൾ' 30 മുതൽ 55 വയസ്സ് വരെയുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാണ്. വ്യക്തിഗത ആവശ്യമനുസരിച്ച് 10 ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെയുള്ള പ്രോപ്പർട്ടി വായ്‌പകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വീട് അല്ലെങ്കിൽ വാണിജ്യ കെട്ടിടത്തിന്റെ വിലയുടെ 75 ശതമാനം തുക 15 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയിൽ ലഭ്യമാണ്. നിലവിലെ ഹോം ലോണുകൾ 'എസ്ഐബി പവർ കൺസോൾ' സ്കീമിലേക്ക് മാറ്റുമ്പോൾ 30 വർഷം വരെ കാലാവധി ലഭ്യമാണ്. ഉപഭോക്താവിന്റെ തിരിച്ചടവ് രേഖകൾ അടിസ്ഥാനമാക്കിയാണ് വായ്പ അനുവദിക്കുന്നത്. പ്രോസസിംഗ് ഫീസ് പൂർണമായും ഒഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |