
മുംബയ്: അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്‌ക്ക് വിറ്റ അഞ്ച് വയസുകാരിയെ രക്ഷപ്പെടുത്തി മുംബയ് പൊലീസ്. മുംബയിലെ സാന്താക്രൂസിലെ വക്കോളയിൽ നിന്ന് പൻവേലിലേക്കാണ് ഇയാൾ കുട്ടിയെ കടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. ഇടനിലക്കാരനിൽ നിന്ന് 90,000രൂപ വാങ്ങി സഹോദരിയുടെ കുട്ടിയെ പ്രതി കൈമാറുകയായിരുന്നു. ഇടനിലക്കാരൻ 1,80,000 രൂപയ്‌ക്ക് കുട്ടിയെ മറ്റൊരാൾക്ക് കൈമാറുകയും ചെയ്‌തു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബയ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടർന്ന് രക്ഷപ്പെടുത്തിയ കുട്ടിയെ അമ്മയ്‌ക്കരികിലെത്തിച്ചു.
സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഒരു പൊലീസുകാരൻ കുഞ്ഞിന് ചോക്ലേറ്റ് നൽകി സമാധാനിപ്പിക്കുന്നതും അമ്മയ്‌ക്ക് കൈമാറുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കുട്ടിയുടെ അമ്മായിക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |