
കോലഞ്ചേരി: 19കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ രാഹുൽ സർക്കാർ (26), മുഹമ്മദ് കെയ്ഫ് (21), രാജമണ്ഡൽ (45) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരിവിരുദ്ധസ്‌ക്വാഡും പുത്തൻകുരിശ് പൊലീസും ചേർന്ന് പിടികൂടിയത്. മുർഷിദാബാദിൽനിന്ന് ട്രെയിനിൽ കഞ്ചാവ് എത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു ഇവരുടെ രീതി. പാങ്കോട് മറ്റപ്പിള്ളിയിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് സംഘം പിടിയിലായത്. അവിടെനിന്ന് കിലോയ്ക്ക് മൂവായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയിരുന്നത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ്‌കുമാർ, വി.ടി. ഷാജൻ, ഇൻസ്‌പെക്ടർ ടി.എൽ. ജയൻ, എസ്.ഐമാരായ ജിതിൻകുമാർ, കെ.ജി. ബിനോയ്, ജി. ശശിധരൻ, എ.എസ്.ഐമാരായ മനോജ്കുമാർ, അഗസ്റ്റിൻ, വിഷ്ണുപ്രസാദ്, എ. ഗിരീഷ്, സീനിയർ സി.പി.ഒമാരായ സന്ദീപ്, അനീഷ് കുര്യാക്കോസ്, മുഹമ്മദ് കബീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |