
മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വീണ നായർ. കഴിഞ്ഞ ദിവസം നടിയുടെ അമ്മയുടെ പന്ത്രണ്ടാം ചരമവാർഷികമായിരുന്നു. ഈ വേളയിൽ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വികാരാഭരിതമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നോവുപടർത്തുന്നത്.
"അമ്മ ഞങ്ങളെ വിട്ടു പോയിട്ട് 12 വർഷങ്ങൾ. കണ്ണുള്ളപ്പോൾ അതിന്റെ വില നമ്മൾ അറിയില്ല. അമ്മയുള്ള കാലത്തോളമാണ് മക്കൾ എന്നും സുരക്ഷിതർ. അവരോളം ഒന്നുമില്ല 12 വർഷം ആയി അമ്മയും അച്ഛനും ഇല്ലാത്തത്തിന്റെ വിഷമം ഓരോ സെക്കന്റിലും ഞാൻ അറിയുന്നു. ഏതോ ഒരു മനോഹരമായ ലോകത്ത് വളരെ സന്തോഷവതി ആയി അമ്മയും കൂടെ അച്ഛനും ഉണ്ട് എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അനുഗ്രഹം എന്നും എനിക്കുണ്ട് .അത് കൊണ്ട് മാത്രമേ ജീവിതം കൈവിട്ടു പോയിടത്തു നിന്നും ഒന്നെന്നു തുടങ്ങി ഇപ്പം ഇങ്ങനെ സന്തോഷമായി ജീവിക്കാൻ സാധിക്കുന്നത്.
ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ലതികമ്മയുടെ മകളായി ജനിക്കണം.ഒരു പാട് ഞാനും എന്റെ ചേട്ടനും അമ്മയെയും അച്ഛനേം മിസ് ചെയ്യുന്നു."- എന്നാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് വീണ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |