
മകൾക്ക് പിറന്നാളാശംസകൾ നേർന്ന് നടി ഉർവശി. ഇൻസ്റ്റഗ്രാമിലൂടെയാണ് തേജലക്ഷ്മിയെന്ന കുഞ്ഞാറ്റയ്ക്ക് ഉർവശി പിറന്നാളാശംസ പങ്കുവച്ചത്. മകളോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. എന്റെ മകൾക്ക് പിറന്നാളാശംസകൾ, നീ ജനിച്ച ദിവസം, ലോകത്തിലെ ഏറ്റവും വിലയേറിയ നിധി ലഭിച്ചതായി ഞാൻ മനസിലാക്കി. ഐ ലവ് യൂവെന്നാണ് ഉർവശിയുടെ കുറിപ്പ്.
സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക്ടോക് വീഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഉർവശിയുടെയും അച്ഛൻ മനോജ് കെ ജയന്റെയും പാതപിന്തുടർന്ന് കുഞ്ഞാറ്റയും സിനിമാലോകത്തേക്ക് കടക്കുകയാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം. യുകെയിൽ ഉപരിപഠനം നടത്തിയ കുഞ്ഞാറ്റ ഉർവശിക്കൊപ്പം 'പാബ്ലോ പാർട്ടി' എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |