SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.28 PM IST

മിലിറ്ററി സ്റ്റേഷനിലേക്ക് യുവാവ് അതിക്രമിച്ച് കയറി, സംഭവം തിരുവനന്തപുരത്ത്

Increase Font Size Decrease Font Size Print Page
crime

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറി യുവാവ്. വെള്ളിയാഴ്ച രാത്രിയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മിലിറ്ററി സ്‌റ്റേഷന് ഉള്ളിലേക്ക് പ്രവേശിച്ചത്. പഞ്ചിമ ബംഗാള്‍ സ്വദേശിയായ ബല്‍മണി ബറാമു എന്ന യുവാവാണ് അതിക്രമിച്ച് കടന്നത്. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ ഇയാള്‍ കഴിഞ്ഞ കുറച്ച് കാലമായി ഇവിടെ വിവിധ ജോലികള്‍ ചെയ്തുവരികയാണ്. പാങ്ങോട് സ്‌റ്റേഷനുള്ളിലേക്ക് കയറി ഒരുപാട് നേരം നടന്നതിന് ശേഷമാണ് യുവാവിനെ മിലിറ്ററി പൊലീസ് പിടികൂടിയത്.

മിലിറ്ററി സ്റ്റേഷന്‍ പരിധിക്കുള്ളില്‍ അനുവാദമില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. പിടികൂടി കസ്റ്റഡിയിലെടുത്ത ശേഷം ബല്‍മണി ബറാമുവിനെ പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്കാണ് എത്തിച്ചത്. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് യുവാവിനെ ചോദ്യം ചെയ്യുന്നത്.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY