SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.20 PM IST

മോഷണ കേസിലെ മുഖ്യപ്രതിയെ തമിഴ്നാട് അതിർത്തിയിൽ നിന്ന് പിടികൂടി

Increase Font Size Decrease Font Size Print Page
junaith

കോട്ടക്കൽ : പറമ്പിലങ്ങാടിയിൽ നടന്ന മോഷണ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയെ കേരള-തമിഴ്‌നാട് അതിർത്തിയായ രാമക്കൽമേടിൽ നിന്നും കോട്ടക്കൽ പൊലീസ് പിടികൂടി. കോഴിക്കോട് പേരാമ്പ്ര പുത്തലത്തു വീട്ടിൽ ജുനൈദ് (28 ) ആണ് പിടിയിലായത്. യുവാവിന് ഡോളർ കുറഞ്ഞ വിലക്ക് നൽകാമെന്ന വ്യാജ വാഗ്‌ദാനം നൽകി 5 ലക്ഷം രൂപ തട്ടിയ കേസിലാണ് പ്രതി അറസ്‌റ്റിലായത്. കേസിൽ മൂന്ന് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഒക്ടോബർ 7ന് നടന്ന സംഭവത്തിൽ അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യ സൂത്രധാരനായ കോഴിക്കോട് പേരാമ്പ്ര പുത്തലത്തുവീട്ടിൽ ജവാദ് (24) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പ്രതികളും സഹോദരന്മാരാണ്. മറ്റൊരു പ്രതി വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെയും കുടുംബവുമായി ബന്ധപ്പെടാതെയും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇടുക്കിയിൽ താമസിക്കുകയാണെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചു. തുടർന്ന് പ്രതി താമസിച്ചിരുന്ന ഒളിസങ്കേതത്തിൽ പൊലീസ് എത്തിയതോടെ പ്രതി തമിഴ്നാട് ഭാഗത്തേക്കുള്ള കാട്ടിലേക്കു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും,നെടുങ്കണ്ടം എസ്.െഎ ലിജോ പി. മാണിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ മുൻപ് മോഷണ കേസ്, കൊലപാതകശ്രമം എന്നീ കേസുകളുമുണ്ടെന്ന് കോട്ടക്കൽ പൊലീസ് ഇൻസ്‌പെക്ടർ ദീപകുമാർ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടക്കൽ എസ്.െഎ റിഷാദലി നെച്ചിക്കാടന്റെ നേതൃത്വത്തിൽ ജി.എസ്.െഎ സുരേഷ്‌കുമാർ,​ എസ്.സി.പി.ഒ രാജേഷ് മഞ്ചേരി, സി.പി.ഒ ദീപു, നിഷാദ്, കെൻസൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY