കഴക്കൂട്ടം: കഠിനംകുളത്ത് പുതുക്കുറുച്ചി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എയ്ഞ്ചലിന്റെ ഭർത്താവിനെയും ബന്ധുക്കളെയും മർദ്ദിച്ച സംഭവത്തിൽ മൂന്നുപേരെ കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തു. കഠിനംകുളം സ്വദേശികളായ ആര്യാ ഹൗസിൽ ആദികേശവ് (19),വയലരികത്ത് വീട്ടിൽ സന്ദീപ് (19),മണക്കാട്ടിൽ വീട്ടിൽ ഹരീഷ് ബാബു (29) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പുതുക്കുറിച്ചി നോർത്ത് വാർഡിൽ മത്സരിക്കുന്ന എയ്ഞ്ചൽ വീട്ടിൽ നിൽക്കുമ്പോൾ എട്ടോളം വരുന്ന സംഘമെത്തി ബഹളം വയ്ക്കുകയും തടയാനെത്തിയ ഭർത്താവ് സിക്സ് വെലിനെയും (37) ബന്ധുക്കളായ മാക് വെൽ,അനീഷ് എന്നിവരെയും മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. പരിക്കേറ്റവരെ അടുത്തുള്ള പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്ത് യുവാക്കൾ തമ്മിൽ വാക്കേറ്റവും ബഹളമുണ്ടാക്കിയപ്പോൾ സ്ഥാനാർത്ഥിയുടെ ഭർത്താവും ബന്ധുക്കളും വിലക്കിയതാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |