
പിണറായി: പടന്നക്കര സമതയിൽ എ. ബാലൻ മാസ്റ്റർ (81) നിര്യാതനായി. പിണറായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം സി.പി.എം പിണറായി കുന്നുംവയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: വസുമതി. മക്കൾ: പി.വി ബിജോയ്, പി.വി ജോഷില (ബ്യൂറോ ചീഫ് , കൈരളി ടി.വി, വയനാട്), മരുമക്കൾ: ആൻസി (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്), ശ്രീജിത്ത് ടി.വി (ചീഫ് സബ് എഡിറ്റർ,കേരള കൗമുദി, കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ ദേവി, അന്തോളി കുഞ്ഞിക്കണ്ണൻ,കുമാരൻ , കൗസു , നാരായണി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പിണറായി പ്രശാന്തിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |