
ചെന്നൈ: സ്വയം രോഗപരിശോധന നടത്തുന്ന ചെറുഉപകരണങ്ങളിൽ ഘടിപ്പിക്കാവുന്ന മിക്സഡ്-സിഗ്നൽ റീഡ്ഔട്ട് ഇന്റർഫേസ് (ആർ.ഒ.ഐ) ചിപ്പ് രൂപകല്പന ചെയ്ത് വി.ഐ.ടി ചെന്നൈയിലെ സെന്റർ ഫോർ നാനോ ഇലക്ട്രോണിക്സ് ആൻഡ് വി.എൽ.എസ്.ഐ ഡിസൈൻ (സി.എൻ.വി.ഡി). ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, സമാനമായ മറ്റ് ഹൃദയ പ്രവർത്തനങ്ങൾ അളക്കുന്ന ഉപകരണങ്ങളിൽ ഘടിപ്പിക്കാവുന്നതാണ് ചിപ്പ്. മൊഹാലിയിലെ സെമികണ്ടക്ടർ ലബോറട്ടറിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി എം. അശ്വിനി വൈഷ്ണവ് ചിപ്പ് പുറത്തിറക്കി.
സാമൂഹിക പുരോഗതിക്ക് നേരിട്ട് സംഭാവന നൽകുന്ന മൾട്ടിഡിസിപ്ലിനറി ഗവേഷണത്തിന് വി.ഐ.ടി ചെന്നൈ ശക്തവും തന്ത്രപരവുമായ ഊന്നൽ നൽകുന്നുവെന്ന് വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി.വി. സെൽവം, വി.ഐ.ടി ചെന്നൈ പ്രോ വൈസ് ചാൻസലർ ഡോ. ടി. ത്യാഗരാജൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |