
കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുമായി എയർ ഇന്ത്യ സാറ്റ്സ് ആധുനിക ഗ്രൗണ്ട് ഹാൻഡ്ലിംഗ് സർവീസ് ആരംഭിച്ചു. നൂതന സാങ്കേതികവിദ്യകളും ആഗോള സുരക്ഷാമാനദണ്ഡങ്ങളും പരിസ്ഥിതി സൗഹൃദ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സംവിധാനങ്ങളുമുള്ള സംസ്ഥാനത്തെ രണ്ടാമത്തേതും രാജ്യത്തെ എട്ടാമത്തെയും എയർപോർട്ടായി കൊച്ചി മാറി.
പുതുതലമുറ സേവന പ്ലാറ്റ് ഫോമുകൾ, ഓട്ടോമാറ്റിക് വർക്ക്ഫോഴ്സ് മാനേജ്മെന്റ് ടൂളുകൾ, എൻഡ് ടു എൻഡ് ബാഗേജ് ട്രാക്കിംഗ് സാങ്കേതികവിദ്യ എന്നിവ യാത്രക്കാർക്ക് ലഭിക്കും.
പ്രാരംഭ ഘട്ടമായി പരിശീലനം സിദ്ധിച്ച 150 ജീവനക്കാരെ എയർപോർട്ടിൽ വിന്യസിച്ചു.
ബാത്തിക് എയർ, തായ് ലയൺ എയർ തുടങ്ങി കൊച്ചി വഴി സർവീസ് നടത്തുന്ന മുഴുവൻ ആഭ്യന്തര- അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും സേവനം നൽകും
രാമനാഥൻ രാജാമണി,
സി.ഇ.ഒ
എയർ ഇന്ത്യ സാറ്റ്സ്
യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച സേവനങ്ങൾ നൽകുകയെന്ന സിയാലിന്റെ ലക്ഷ്യത്തിന് ഇന്ത്യ സാറ്റ്സുമായുള്ള സഹകരണം കരുത്താകും.
എസ്. സുഹാസ്
എയർപ്പോർട്ട് മാനേജിംഗ്
ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |