
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഹർമൻപ്രീത് കൗറിനെ പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
'ബാങ്കിംഗ് ഓൺ ചാമ്പ്യൻസ്' എന്ന പ്രമേയത്തിൽ ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.
ചടങ്ങിനോടനുബന്ധിച്ച്, ഹർമൻപ്രീത് കൗറും മറ്റ് സീനിയർ ഉദ്യോഗസ്ഥരും ചേർന്ന് പി.എൻ.ബിയുടെ പുതിയ നാല് സാമ്പത്തിക ഉത്പന്നങ്ങളായ പ്രീമിയം വിഭാഗത്തിലുള്ള പി.എൻ.ബി റുപേ മെറ്റൽ ക്രെഡിറ്റ് കാർഡ് 'ലക്ഷ്വറ', മൊബൈൽ ആപ്പിന്റെ പുതിയ രൂപമായ പി.എൻ.ബി വൺ 2.0, സോളാർ വായ്പാ പദ്ധതിയായ ഡിജി സൂര്യ ഘർ, ഐ.ഐ.ബി.എക്സ് പോർട്ടലിലേക്കുള്ള പ്രവേശനം എന്നിവ പുറത്തിറക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |