
മുംബയ്: നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റും (നബാർഡ്), ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഒഫ് ഇന്ത്യയും (ഐ.എ.എം.എ.ഐ) സംയുക്തമായി സംഘടിപ്പിക്കുന്ന എർത്ത് സമ്മിറ്റ് 2025–26ന്റെ രണ്ടാം എഡിഷൻ ഈ മാസം 5, 6 തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കും.
'ആഗോള മാറ്റത്തിനായി ഗ്രാമീണ നവീകരണത്തിന് ശക്തി പകരുക' എന്ന പ്രമേയത്തിലുള്ള ഈ ദ്വിദിന സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേൽ എന്നിവർ അഭിസംബോധന ചെയ്യും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സാങ്കേതികവിദ്യയുടെയും സഹകരണ പ്രസ്ഥാനത്തിന്റെയും സാദ്ധ്യതകൾ എങ്ങനെ ഉപയോഗിക്കാം എന്നതിലാണ് സമ്മിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |