
ന്യൂഡൽഹി: ആഞ്ഞു പിടിച്ചാൽ അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചിമബംഗാളിൽ അധികാരം പിടിച്ചെടുക്കാമെന്ന് സംസ്ഥാനത്തെ ബി.ജെ.പി എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. ഇന്നലെ പാർലമെന്റിൽ കണ്ട എം.പിമാരോട് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ വീഴ്‌ചകൾ തുറന്നു കാട്ടാൻ മോദി ആഹ്വാനം ചെയ്‌തു. കേന്ദ്ര സർക്കാർ നയങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത‌്കരണം നടത്തണം. അദ്ധ്വാനിച്ചാൽ ബംഗാൾ സ്വന്തമാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി എം.പിമാർ വെളിപ്പെടുത്തി. ഒക്ടോബറിൽ ആക്രമണത്തിന് ഇരയായ മാൾഡ ഉത്തർ എം.പി ഖഗേൻ മുർമു അടക്കമുള്ളവരാണ് പ്രധാനമന്ത്രിയെ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |