
ഒന്നിച്ചുള്ള ആദ്യ ചിത്രം മുതൽ തന്നെ ആരാധകർക്ക് പ്രിയപ്പെട്ട താരജോഡികളാണ് രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ അന്നുമുതൽ തന്നെ പ്രചരിച്ചിരുന്നു. ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന റിപ്പോർട്ടുകൾ വന്നതോടെ ആരാധകർ ഇക്കാര്യം സ്ഥിരീകരിച്ചു. വിവാഹമോതിരം അണിഞ്ഞുനിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ രണ്ട് പേരും ഇതുവരെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടില്ല. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് രശ്‌മിക.
വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ അംഗീകരിക്കാനോ നിഷേധിക്കാനോ രശ്മിക തയ്യാറായില്ല.'വിവാഹം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. എപ്പോഴാണോ സംസാരിക്കേണ്ടത്, അപ്പോൾ അതിനെക്കുറിച്ച് പറയാം' എന്നായിരുന്നു രശ്‌മികയുടെ മറുപടി.
വിവാഹനിശ്ചയം കഴിഞ്ഞെന്ന റിപ്പോർട്ടുകൾ വന്നതിന് ശേഷം ഇരുവരും ഒന്നിച്ച് ഒരു പൊതുവേദിയിലെത്തിയതിന്റെയും ദേവരകൊണ്ട രശ്‌മികയുടെ കൈയിൽ ഉമ്മ നൽകിയതിന്റെയുമെല്ലാം വീഡിയോ വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. താരങ്ങൾ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്. വിവാഹത്തിനുള്ള വേദി തേടിയാണ് രശ്‌മിക ഉദയ്‌പൂരിൽ എത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്.
ഗീതാഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രം വലിയ വിജയമായിരുന്നു. പിന്നീട് ഡിയർ കോമ്രേഡിലും ഇരുവരും ജോഡികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |