
ചെന്നൈ: പുതുച്ചേരിയിൽ ഒമ്പതിന് പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ). ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടി.വി.കെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും തീരുമാനമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ന് പുതുച്ചേരിയിൽ വിജയ്‌യുടെ റോഡ് ഷോ നടത്താൻ ടി.വി.കെ പദ്ധതിയിട്ടിരുന്നു. എന്നാൽ, പ്രതിഷേധമുയർന്നതോടെ അനുമതി നൽകില്ലെന്ന് പൊലീസ് അറിയിച്ചു. പിന്നാലെയാണ് പൊതുയോഗത്തിന് അനുമതി തേടിയത്.
സെപ്തംബർ 27ന് കരൂരിൽ നടന്ന ടി.വി.കെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |