
മുംബയ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്ക് ആദ്യം ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ഹാരി ബ്രൂക് ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് സെമിയിലും ഇന്ത്യ കളത്തിലിറക്കുന്നത്. ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലും മാറ്റമില്ല. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് കലാശപ്പോരിന് യോഗ്യത നേടിയിരുന്നു.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
ഇംഗ്ലണ്ട് ടീം: ഫിലിപ് സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ജേമി ഓവര്‍ടണ്‍, ലിയാം ഡ്വാസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |