
കൊല്ലം: കൊല്ലം മൈലക്കാട്ട് ദേശീയപാത തകർന്നതിനെത്തുടർന്ന് ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നറുകൾ എന്നീ ഹെവി വാഹനങ്ങളും ഗുഡ്‌സ് വാഹനങ്ങളും ചവറ കെ.എം.എം.എൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കൊട്ടാരക്കര വഴി എം.സി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.
മറ്റു വാഹനങ്ങൾ ചവറ- ആൽത്തറമൂട്- കടവൂർ- കല്ലുംതാഴം- അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാം. അല്ലെങ്കിൽ കണ്ണനല്ലൂർ-മീയന്നൂർ-കട്ടച്ചൽ വഴി ചാത്തന്നൂരിലെത്താം. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അയത്തിൽ-കണ്ണനല്ലൂർ-കട്ടച്ചൽ- ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിക്കണം. തിരുവനന്തപുരത്തു നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാരിപ്പള്ളി-പരവൂർ- പൊഴിക്കര വഴി പോകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |