വടക്കാഞ്ചേരി: അകമല ശ്രീധർമ്മ ശാസ്താ ക്ഷേത്ര പരിസരത്തെ കുത്തനെയുള്ള കയറ്റത്തിൽ ചരക്ക് ട്രെയിൻ കുടുങ്ങി രണ്ട് മണിക്കൂറോളം ഗതാഗതം താറുമായി. എൻജിൻ തകരാറാണ് കാരണം. തൃശൂർ - ഷൊർണൂർ റെയിൽ പാളത്തിൽ ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് പാലക്കാടുള്ള സിമന്റ് ഫാക്ടറിയിലേക്ക് ആലവുമായി പോകുകയായിരുന്നു.
രണ്ട് വൈദ്യുത എൻജിനുകളിൽ ഒന്നാണ് തകരാറിലായത്. ഇതോടെ നിലമ്പൂർ പാസഞ്ചർ,വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ വടക്കാഞ്ചേരി സ്റ്റേഷനിൽ പിടിച്ചിട്ടു. ഒല്ലൂരിൽ നിന്ന് പുതിയ എൻജിനെത്തിച്ച് 10.50നാണ് ട്രെയിൻ നീക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |