
കുട്ടനാട്: ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഉദയകുമാറിന്റെ വാഹന പ്രചരണത്തിനിടെ മൈക്ക് ഓപ്പറേറ്ററായ കോൺഗ്രസ് പ്രവർത്തകൻ വെരിക്കോസ് വെയിൻ പൊട്ടി മരിച്ചു. ചമ്പക്കുളം കറുകയിൽ വീട്ടിൽ രഘു(53) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ചമ്പക്കുളം 13-ാം വാർഡിൽ വാഹന പ്രചാരണത്തിനിടെ രഘുവിന്റെ കാലിലെ ഞരമ്പ് പൊട്ടി രക്തം വാർന്ന് പൊയ്ക്കൊണ്ടിരുന്നു. ഇത് അറിയാതെ വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ അവശനായി വീഴുകയായിരുന്നു. ഉടൻ ചമ്പക്കുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:സിന്ധു. മക്കൾ:വിശാഖ്,വിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |