
വട്ടിയൂർക്കാവ്: വട്ടിയൂർകാവ് വേലൻവിളാകം പടയണി റോഡിൽ എം.എം.ആർ.ഐ 66യിൽ പി.എൻ ബാലകൃഷ്ണൻ (79,റിട്ട. സീനിയർ സൂപ്രണ്ട്,പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്) നിര്യാതനായി. മന്ത്രി വി. ശിവൻകുട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് എസ്. ദീപുവിന്റെ ഭാര്യാ പിതാവാണ്. സി.പി.എം വേലൻവിളാകം ബ്രാഞ്ച് അംഗമായ ബാലകൃഷ്ണൻ സാമൂഹ്യ-സാംസ്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്നു. കേരള സർവീസ് പെൻഷണേഴ്സ് യൂണിയൻ,പുരോഗമന കലാസാഹിത്യ സംഘം,ഗ്രന്ഥശാല പ്രസ്ഥാനം എന്നിവയുടെയും സജീവപ്രവർത്തകനായിരുന്നു. സംസ്കാരം നാളെ 11.30ന് ശാന്തികവാടത്തിൽ.
ഭര്യ: ജി.കെ. ലളിതകുമാരി (മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം,റിട്ട. ജോ.സെ. ഗവ. സെക്രട്ടേറിയറ്റ്). മക്കൾ:ബി. ലക്ഷ്മി (തൈയ്ക്കാട് വാർഡിലെ മുൻ കൗൺസിലർ),രമ്യ (ഐ.ടി). മറ്റൊരു മരുമകൻ:അനുജിത്ത് (ഐ.ടി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |