
കുന്നംകുളം: കീഴൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ മോഷണം. മോഷ്ടാവ് കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ഓടിന്റെ ദേവി വിഗ്രഹം കവർന്നു. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു മോഷണം. ഇന്നലെ പുലർച്ചെ അഞ്ചോടെ അമ്പലത്തിലെ മാനേജർ ചന്ദ്രൻ ക്ഷേത്ര കമ്മിറ്റി ഓഫീസ് തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലാണ്.
അമ്പല കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ദേവി വിഗ്രഹമാണ് കവർന്നത്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സമിതി ഓഫീസിലെ പണം സെക്രട്ടറി വീട്ടിലേക്കും കൊണ്ടുപോയി. അതിനാൽ കാര്യമായി പണം നഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്ന് അമ്പല കമ്മിറ്റി പ്രസിഡന്റ് ബിനീഷ് നേടിയേടത്ത് അറിയിച്ചു. കമ്മിറ്റി ഭാരവാഹികൾ വിവരമറിച്ചതിനെ തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിലെ സി.സി.ടി.വി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |