
നാഗർകോവിൽ: കോട്ടാർ റെയിൽവേസ്റ്റേഷനിൽ നിന്ന് 3 വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പൊലീസ് പിടികൂടി. കോട്ടാർ സ്വദേശി യോകേഷ് കുമാർ (32) ആണ് പിടിയിലായത്. ഉത്സവസ്ഥലങ്ങളിൽ വ്യാപരം ചെയ്യുന്ന മദ്ധ്യപ്രദേശ് സ്വദേശികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന കുട്ടിയെ രാത്രി ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് പ്രതി ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്. രക്ഷിതാക്കളുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രദേശത്തെ സിസി.ടിവികൾ പരിശോധിച്ചാണ് പ്രതി കുട്ടിയുമായി ഓട്ടോയിൽ പോകുന്നത് കണ്ടു. തുടർന്ന് പാർവതി പുരത്തെ ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |