ന്യൂഡൽഹി : ക്ഷേത്രഭൂമികൾ കൈയേറുന്നത് തടയാൻ രാജ്യവ്യാപക നിർദ്ദേശമിറക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നത് ട്രസ്റ്റുകളും പ്രത്യേക ബോർഡുകളുമാണ്. പരാതികൾ പ്രാദേശിക തലത്തിലാണ് കൈകാര്യം ചെയ്യേണ്ടത്. അധികൃതരുടെയോ, ഹൈക്കോടതിയുടെയോ മുന്നിലാണ് ഇക്കാര്യങ്ങൾ ഉന്നയിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അവിടേക്ക് പോകാനും പൊതുതാത്പര്യ ഹർജി സമർപ്പിച്ച ഗൗതം ആനന്ദിനോട് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |