
ചെറുതുരുത്തി: കലാമണ്ഡലത്തിലെ വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസിലെ പ്രതിയായ അദ്ധ്യാപകൻ ദേശമംഗലം സ്വദേശി കനക കുമാറിനെ പൊലീസ് പിടികൂടി. നവംബർ 11നായിരുന്നു സംഭവം. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന പ്രതിയെ ചെന്നൈയിൽ നിന്നാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റു ചെയ്തത്. കലാമണ്ഡലം വൈസ് ചാൻസലർ നൽകിയ പരാതിയിൽ പൊലീസ് വിദ്യാർത്ഥികളുടെ മൊഴിയെടുത്തിരുന്നു. രണ്ട് പോക്സോ കേസുകളടക്കം അഞ്ച് കേസുകളാണ് ഇയാൾക്കെതിരെ എടുത്തത്. സംഭവത്തെ തുടർന്ന് ഇയാളെ കലാമണ്ഡലത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |